അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം: ഷട്ടിൽ ടൂർണമെൻ്റ് നടത്തി

 


മയ്യിൽ:- അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി ഷട്ടിൽ ടൂർണമെൻ്റ് നടത്തി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ നേതൃത്വത്തിൽ മയ്യിൽ പവർ ക്രിക്കറ്റ് ക്ലബാണ് മത്സരം സംഘടിപ്പിച്ചത്.

ചെങ്ങളായി സി.എസ്.എ. സ്പോർട്സ് ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ പരിപാടി ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു പണ്ണേരി ഉദ്ഘാടനം ചെയ്തു. എം വി അബ്ദുള്ള അധ്യക്ഷത വഹിച്ചു. ആർ അജയൻ സ്വാഗതം പറഞ്ഞു. പി നിഖിൽ നന്ദി രേഖപ്പെടുത്തി.

മത്സരത്തിൽ ഷംസീർ ആൻഡ് ഷിജു സി എസ് എ ചെങ്ങളായി ചാമ്പ്യന്മാരായി

Previous Post Next Post