കർഷകസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു


കൊളച്ചേരി :- കർഷകസംഘം കൊളച്ചേരി വില്ലേജ് സമ്മേളനം സംഘടിപ്പിച്ചു. പാടിക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം കെ.രാജീവൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ എം.ദാമോദരൻ, സി.രജുകുമാർ എന്നിവർ സംസാരിച്ചു. പ്രസിഡണ്ട് എം.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.പി സജീവ് സ്വാഗതം പറഞ്ഞു.

വന്യജീവി ആക്രമണം തടയാൻ വേണ്ട നടപടികൾ കൈക്കൊള്ളുക, തകർന്ന ഗ്രാമീണ റോഡുകൾ റിപ്പയർ ചെയ്ത് ഗതാഗതയോഗ്യമാക്കുക, കാർഷിക മേഖലയിൽ പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനത്തിൽ അംഗീകരിച്ചു.

ഭാരവാഹികൾ 

പ്രസിഡന്റ് : കെ.പി സജീവ്

സെക്രട്ടറി : രാമചന്ദ്രൻ.എം  

വൈസ് പ്രസിഡന്റ് : മനോഹരൻ കെ.വി, രുഗ്മിണി.സി 

ജോയിൻ സെക്രട്ടറി : കെ.ഉത്തമൻ, പി.പ്രേമരാജൻ






Previous Post Next Post