കൊളച്ചേരി :- 2024-25 വർഷത്തെ SSLC,+2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്കിലെ A,D ക്ലാസ് മെമ്പർമാരുടെ മക്കൾക്കുള്ള ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ ഫോറം ബേങ്കിൻ്റെ എല്ലാ ബ്രാഞ്ചിലും ലഭ്യമാണ്. അർഹരായ വിദ്യാർഥികൾ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 30.06.2025 ന് മുൻപായി ഹെഡ് ഓഫീസിലോ ബ്രാഞ്ചുകളിലോ സമർപ്പിക്കേണ്ടതാണ്.