ആശ്രിതനിയമനം ; ജോലിയിൽ പ്രവേശിക്കാനുള്ള സമയപരിധി നീട്ടി



തിരുവനന്തപുരം :- ആശ്രിതനിയമനം നേടുന്നവർക്ക് ജോലിയിൽ പ്രവേശിക്കാൻ സമയം നീട്ടിനൽകുന്നതിനുള്ള മാനദണ്ഡം പുതുക്കി. ഉത്തരവു തീയതി മുതൽ 45 ദിവസം പ്രവേശനസമയം നീട്ടിനൽകാമെന്നാണ് പുതിയ വ്യവസ്ഥ. നിയമന ഉത്തരവ് കൈപ്പറ്റി ജോലിക്ക് എത്താത്തവരുടെയും നിർ ദേശം പാലിക്കാത്തവരുടെയും നിയമനം റദ്ദാക്കും. ഇതിൽ പിന്നീട് പുനഃപരിശോധന പാടില്ലെന്നും ഉത്തരവിൽ പറയുന്നു.ആശ്രിതനിയമന ഉത്തരവിൽ, ജോലിയിൽ പ്രവേ ശിക്കേണ്ട തീയതി വ്യക്തമാക്കിയിരിക്കണം. ഇതിനു ള്ളിൽ ജോലിക്കെത്താൻ കഴിയാത്തവർക്ക്, അർഹ തയുള്ള കേസുകളിൽ ഇളവ് അനുവദിക്കും.

അപേക്ഷയുടെ അടിസ്ഥാനത്തിൽ 45 ദിവസം വരെ നിയമനാധികാരിക്ക് നീട്ടിനൽകാം. പഠിക്കുന്ന വർക്കും ബോണ്ട് വ്യവസ്ഥയിൽ ജോലിചെയ്യുന്ന വർക്കും 45 ദിവസത്തിൽ കൂടുതൽ സമയം ആവശ്യമെങ്കിൽ പരമാവധി ആറുമാസംകൂടി അനുവദി ക്കും. ഇതിലധികം സമയം ആവശ്യമെങ്കിൽ ഉദ്യോ ഗാർഥിക്ക് ജോലിയിൽ പ്രവേശിച്ചശേഷം ശൂന്യവേ തനാവധി എടുക്കാം. ഉദ്യോഗാർഥികൾ വിദേശത്താ ണെങ്കിൽ പരമാവധി ആറുമാസം സമയം നൽകും.

അതിൽക്കൂടുതൽ വേണമെങ്കിൽ, വിദേശത്ത് ജോ ലിചെയ്യുന്നവർക്ക് തൊഴിൽദാതാവുമായുള്ള കരാർ അവസാനിച്ചശേഷം ഒരുമാസം കൂടി നിയമനാധി കാരിക്ക് അനുവദിക്കാം. നിയമന ഉത്തരവിനുശേ ഷമാണ് വിദേശത്ത് ജോലിയിൽ പ്രവേശിച്ചതെ ങ്കിൽ ആറുമാസത്തിലധികം സമയം അനുവദിക്കില്ല. ഉദ്യോഗാർഥികൾ ഏർപ്പെട്ട കരാർ പരിശോധി ച്ചാകണം ഇതുസംബന്ധിച്ച തീരുമാനമെടുക്കേണ്ടത്. രോഗം, അപകടം തുടങ്ങിയ കാരണങ്ങളാൽ ശാരീ രിക അവശതകൾ ഉള്ളവർക്ക് 45 ദിവസത്തിലധി കം സമയം വേണ്ടതുണ്ടെങ്കിൽ അത്തരം അപേക്ഷ കളിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും.

Previous Post Next Post