അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം മനുഷ്യാവകാശ സംരക്ഷണദിനമായി ആചരിക്കും


കോഴിക്കോട് :- അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം മനുഷ്യാവകാശ സംരക്ഷണദിനമായി ആചരിക്കുമെന്ന് ആർ ജെഡി സംസ്ഥാന അധ്യക്ഷൻ എം.വി. ശ്രേയാംസ് കുമാർ അറിയിച്ചു. ജൂൺ 25-ന് ആർ ജെഡി എല്ലാ ജില്ലകളിലും മനുഷ്യാവകാശസംരക്ഷണ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പൗരാവ കാശങ്ങളും ജനാധിപത്യസ്വാ തന്ത്ര്യവും പൂർണമായി നിഷേധിക്കപ്പെട്ട അടിയന്തരാവസ്ഥയിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിൽ നടന്ന പ്രതിരോധം ഉജ്ജ്വലമായിരുന്നു. കേരളത്തിൽ സോഷ്യലി സ്റ്റുകളും ഇടതുപക്ഷം ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളിലെ നേ താക്കളുമെല്ലാം തുറുങ്കിലടയ്ക്കപ്പെട്ടിരുന്നു. മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിക്കപ്പെടുന്ന ഈ കാലഘട്ടത്തിലും ജാഗ്രതയോടെ ജനാധിപത്യവിശ്വാസികൾ നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.

Previous Post Next Post