കൊട്ടിയൂർ :- വൈശാഖോത്സവത്തിലെ സവിശേഷ ചടങ്ങായ ആലിംഗന പുഷ്പാഞ്ജലി ചൊവ്വാഴ്ച നടക്കും. ആരാ ധനകളിൽ അവസാനത്തേതായ രോഹിണി ആരാധനാനാളിലാണ് ആലിംഗന പുഷ്പാഞ്ജലി നടക്കുക. കു റുമാത്തൂർ ഇല്ലത്തെ നായ്ക്കർ സ്ഥാനികനാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത്. ഉച്ചയ്ക്ക് പൊന്നിൻശീവേലിയും ആരാധ നാസദ്യയും ഉണ്ടാകും. സന്ധ്യക്ക് പാലമൃത് അഭിഷേകവും നട ത്തും. 26-ന് തിരുവാതിര ചതുശ്ശ തം നിവേദിക്കും.
ദർശനത്തിനുള്ള വരികളിൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് ഉണ്ടായത്. മണിക്കൂറുകൾ കാത്തുനിന്നാണ് ദർശ നം സാധ്യമായത്. തിരുവിതാംകൂർ രാജകു ടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി അക്കരെ കൊട്ടിയൂരിൽ ദർശ നം നടത്തി. സമുദായി കാലടി കൃഷ്ണമുരളി നമ്പൂതിരിപ്പാടിനെ സന്ദർശിച്ചു. കൊട്ടിയൂർ ദേവ സ്വം ചെയർമാൻ തിട്ടയിൽ നാ രായണൻ നായർ, ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടിയെ ഷാളണിയിച്ച് സ്വീകരിച്ചു.