കൊളച്ചേരി എ.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂളിൽ അന്താരാഷ്ട്ര യോഗാ ദിനം ആചരിച്ചു. പറശ്ശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിന്റെ ആഭിമുഖ്യത്തിൽ യോഗപരിശീലനം നടത്തി. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡോ. അനുശ്രീ.എം ക്ലാസ്സെടുത്തു. 

അനു മോൾ വി.എസ് വ്യത്യസ്ത തരം യോഗാസനങ്ങൾ, പ്രാണായാമങ്ങൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി. ഡോ. ജിതിൻദാസ്, ഡോ. ദിൽന,ഡോ. ദിൽഷ, ഡോ. ഐശ്വര്യ, ഡോ. ശ്രുതി രാജേഷ് എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് താരാമണിടീച്ചർ സ്വാഗതവും ശങ്കരനാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post