കണ്ണൂർ :- ഭാരതീയ ദളിത് സാഹിത്യ അക്കാദമിയുടെ ഈ വർഷത്തെ കലാഭവൻ മണി നാട്യ കലാ പുരസ്കാരം കണ്ണൂർ എളയാവൂരിലെ ശ്രീശൈലം നാട്യ കലാക്ഷേത്രം സ്ഥാപകനായ അർജുൻ കുമാറിന് ലഭിച്ചു. കോഴിക്കോട് മുൻസിപ്പൽ സ്പോർട്സ് കൗൺസിൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഏഷ്യാനെറ്റ് മുൻഷി താരം ബിജു ഇരിണാവിൽ നിന്ന് അർജുൻ മാഷ് ഏറ്റുവാങ്ങി.