ചേലേരി യു.പി സ്കൂളിന് മുന്നിൽ അപകടത്തിൽപെട്ട താർ മിക്സർ അപകട സ്ഥലത്ത് നിന്ന് മാറ്റിയില്ല ; വാഹനം നീക്കം ചെയ്ത് ഗതാഗത തടസം പരിഹരിക്കണമെന്ന് നാട്ടുകാർ


ചേലേരി :- ചേലേരി യു.പി സ്കൂളിന് മുന്നിൽ അപകടത്തിൽപെട്ട താർ മിക്സർ റോഡരികിൽ കിടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇത് കാൽനട യാത്രക്കാർക്ക് ഉൾപ്പടെ വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇത് സ്കൂൾ വിദ്യാർത്ഥികൾക്കും വലിയ പ്രയാസം ഉണ്ടാക്കുകയാണ്. നാല് റോഡുകൾ ചേരുന്ന ജംഗ്ഷനിൽ കിടക്കുന്ന വാഹനം ഗതാഗതം തടസപ്പെടുത്തുന്നതായി നാട്ടുകാർ പറയുന്നു. എത്രയും പെട്ടന്ന് പൊതുവഴിയിൽ മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്ന ഈ വാഹനം മാറ്റാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ അധികൃതർ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഇക്കഴിഞ്ഞ ജൂൺ 5 ന് രാവിലെ 11 മണിയോടെയായിരുന്നു താർ മിക്സർ വണ്ടിയുമായി പോകുകയായിരുന്ന പിക്കപ്പ് വണ്ടിയിൽ നിന്ന് കയർ പൊട്ടി താർ മിക്സർ ഇളകി വീണത്. കയർ പൊട്ടി പുറകോട്ട് വീണ മിക്സർ റോഡിലൂടെ ഉരുണ്ട് നീങ്ങി ചേലേരി യു.പി സ്കൂളിന്റെ കെട്ടിടത്തിൽ തട്ടി നിൽക്കുകയായിരുന്നു. ചേലേരി എ.യു.പി സ്കൂളിന് മുന്നിലെ കുന്ന് കയറ്റത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. ഈ സമയം റോഡിലൂടെ വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നു പോകുന്നുണ്ടായിരുന്നു. റോഡിൽ നിന്നും തെന്നി മാറി സ്കൂൾ കെട്ടിടത്തിൽ തട്ടി നിന്നതിനാൽ തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി.



Previous Post Next Post