അമിതമായി ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു


പരിയാരം :- അമിതമായി അയണ്‍ഗുളിക കഴിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പാണപ്പുഴ ബീമ്പനടിപറമ്പില്‍ കെ.പി പ്രിന്‍ഷ (38) ആണ് മരിച്ചത്.

ജൂൺ 8 ന് രാവിലെ 11 നാണ് പ്രിന്‍ഷയെ അവശനിലയില്‍ വീട്ടില്‍ കണ്ടത്. ഉടന്‍തന്നെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ മംഗളൂരുവിലെ കെ.എം.സി ജ്യോതി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടു.

ഭര്‍ത്താവ് : ബൈജുവാണ്. രണ്ടു മക്കളുണ്ട്..


Previous Post Next Post