പരിസ്ഥിതിദിനം ആചരിച്ചു


നാറാത്ത് :- നാറാത്ത് ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെയും കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന്റെയും നാറാത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം നടത്തി. പരിപാടി നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് പി.മിഹ്റാബി അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ മുഖ്യാതിഥിയായി. പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി.  തുടർന്ന് സ്കൂൾ കോമ്പൗണ്ട്, കണ്ണാടിപ്പറമ്പ് അമ്പല ഓഡിറ്റോറിയം പരിസരം എന്നിവിടങ്ങളിൽ വൃക്ഷതൈകൾ വെച്ച് പിടിപ്പിച്ചു.

എ.രമേശൻ മാസ്റ്റർ, എം.സി ഹാഷിം മാസ്റ്റർ,സി.രാജു മാസ്റ്റർ തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ പരിസ്ഥിതി സംരക്ഷണ ക്ലാസ് കൈകാര്യം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഒ സി പ്രസന്ന കുമാരി ടീച്ചർ സ്വാഗതവും എച്ച് എം എ പി സിനി ടീച്ചർ നന്ദിയും പറഞ്ഞു. മെമ്പർമാരായ മുഹമ്മദലി ആറാം പീടിക,എ ശരത്,കെ വി സൽമത്ത് , കൃഷി അസിസ്റ്റന്റുമാരായ സുധീഷ്, സന്ധ്യ , ജൈവവൈവിധ്യ പരിപാലന സമിതി അംഗങ്ങൾ , എൻ എസ് എസ് വളണ്ടിയർമാർ, എസ് പി സി കുട്ടികൾ, ഹരിത കർമ്മ സേന അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.


Previous Post Next Post