കണ്ണൂർ :- പോക്സോ കേസിൽ രണ്ട് യുവാക്കളെ കണ്ണൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. പ്രണയം നടിച്ച് സ്വന്തമാക്കിയ ഫോട്ടോ ഇൻസ്റ്റഗ്രാമിൽ ഇടുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ കേസിലാണ് രണ്ട് പേർ അറസ്റ്റിലായത്. പടിയൂർ പൂവ്വം സ്വദേശി കെ പി ഷമ്മാസ്, ഇരിക്കൂർ പെടയങ്ങോട് സ്വദേശി കെ പി നിഫാദ് എന്നിവരെയാണ് കണ്ണൂർ സിറ്റി പോലീസ് ഇൻസ്പെക്ടർ കെ സനിൽ കുമാറിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്
കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ആത്മഹത്യ ഭീഷണി മുഴക്കിയാണ് പെൺകുട്ടിയിൽ നിന്ന് പ്രതികൾ ഫോട്ടോ വാങ്ങിയത്. പിന്നീട് പെൺകുട്ടിയെ പല സ്ഥലങ്ങളിലേക്കായി ക്ഷണിക്കുകയായിരുന്നു. അതിന് വഴങ്ങാതായതോടെയാണ് പ്രതികൾ ഇരുവരും ഭീഷണി തുടങ്ങിയത്. പെൺകുട്ടി പോലീസിന് നൽകിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾ പോലീസ് പിടിയിലായത്.