കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

 


കണ്ണൂർ: -ഏഴര പാറാപ്പള്ളി കടലിൽ കാണാതായ മമ്പറം കായലോട് പറമ്പായി റോഡ് എം.സി ഹൗസിൽ റഹൂഫിൻ്റെ മകൻ ഫർഹാൻ റൗഫിൻ്റെ (18) മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കടലിൽ വീണ സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റർ മാറി മുഴപ്പിലങ്ങാട് ശ്മശാനത്തിന് അരികിലെ തീരത്താണ് മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ കോസ്റ്റൽ പൊലീസിന്റെയും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റേയും ബോട്ടുകൾ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും ശ്രമം വിഫലമായിരുന്നു. ബുധനാഴ്ച വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കടപ്പുറത്ത് എത്തിയതായിരുന്നു ഹർഹാൻ. 

കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുകയായിരുന്ന ഇവരുടെ മേൽ ശക്തമായടിച്ച തിരയിൽ ഫർഹാൻ കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.

Previous Post Next Post