കേരള പ്രവാസി സംഘം ജില്ലാ സമ്മേളനം കൂത്തുപറമ്പിൽ ; സംഘാടക സമിതി രൂപീകരിച്ചു


കൂത്തുപറമ്പ് :- ആഗസ്റ്റിൽ കൂത്തുപറമ്പിൽ നടക്കുന്ന കേരള പ്രവാസി സംഘത്തിന്റെ ഏഴാമത് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് പി.പി രാജന്റെ അധ്യക്ഷതയിൽ മുൻ നഗരസഭാ ചെയർമാൻ കെ.ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. 

ജില്ലാ സെക്രട്ടറി പ്രശാന്ത് കുട്ടാംപള്ളി, വൈസ് പ്രസിഡണ്ട് പ്രശാന്ത് എടക്കാനം, എം.സുകുമാരൻ, കെ.ലീല ,ഷാജി കരിപ്പായി, കുഞ്ഞനന്തൻ, അബ്ദുൾ റഷീദ്, ഗിരീഷ് കുമാർ, ശ്രീജേഷ് പാനൂർ എന്നിവർ സംസാരിച്ചു. ജില്ല ജോയിന്റ് സെക്രട്ടറി കെ.പി സദാനന്ദൻ സ്വാഗതവും ഏരിയ സെക്രട്ടറി കെ.ബിജു നന്ദിയും പറഞ്ഞു. 201 അംഗ കമ്മിറ്റി രൂപീകരിച്ചു. 

ഭാരവാഹികൾ 

ചെയർമാൻ : എം. സുകുമാരൻ  

വൈസ് ചെയർമാൻമാർ : സുജാത ടീച്ചർ, ഷാജീകരിപ്പായി, റഷീദ്.പി  

കൺവീനർ : കെ.പി സദാനന്ദൻ 

ജോയിന്റ് കൺവീനർ : ബിജു, ശ്രീജേഷ് സി.കെ, കെ.പി സൂരജ് 

രക്ഷാധികാരികൾ : പി.ജയരാജൻ, കെ.കെ രാഗേഷ്, വത്സൻ പനോളി, വി.കെ സനോജ്, എം.സുരേന്ദ്രൻ, പി.പുരുഷത്തമൻ, കെ.പി  മോഹനൻ എംഎൽഎ, കെ.ധനഞ്ജയൻ

വിവിധ സബ്ബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു

Previous Post Next Post