ശിഹാബ് തങ്ങൾ റിലീഫ്‌ സെന്ററിന്റെ നേതൃത്വത്തിൽ മാണിയൂർ ഉസ്താദ് ദുആ മജ്‌ലിസും അനുസ്മരണ പ്രഭാഷണവും നടത്തി


കുറ്റ്യാട്ടൂർ :- ശിഹാബ് തങ്ങൾ റിലീഫ്‌ സെന്ററിന്റെ നേതൃത്വത്തിൽ മാണിയൂർ ഉസ്താദ് ദുആ മജ്‌ലിസും അനുസ്മരണ പ്രഭാഷണവും നടത്തി. പഴശ്ശിയിൽ നടന്ന പരിപാടിയിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ മെമ്പറും ജില്ലാ ജനറൽ സെക്രട്ടറിയുമായ മാണിയൂർ അഹമ്മദ് മുസ്‌ലിയാർ അനുസ്മരണ പ്രഭാഷണവും ദുആ മജ്‌ലിസും നടത്തി.

മുഹമ്മദ് അഷറഫ്‌ ഫൈസി പഴശ്ശി നേതൃത്വം നൽകി. വാർഡ് മെമ്പർ യൂസഫ് പാലക്കൽ,  മക്ക ഹൈപ്പർമാർക്കറ്റ് എംഡി കെ.പി മുഹമ്മദ് കുട്ടി, ദുൽക്കർ സി.പി, മാമു.കെ, അബ്‌ദു സലാം കെ.വി, ഇബ്രാഹിം എ.വി, ജബ്ബാർ കെ.എം, ഷുക്കൂർ വി.പി  താജുദ്ദീൻ എന്നിവർ പങ്കെടുത്തു.

Previous Post Next Post