മാണിയൂർ :- ചെറുവത്തലമൊട്ട എ.കെ. ജി സ്മാരക വായനശാല & ഗ്രന്ഥാലയം ലഹരി വിരുദ്ധ ദിനം ആചരിച്ചു. പി.സുനോജ് കുമാർ ഉദ്ഘാടനം ചെയ്തു.
ബാബുരാജ് മാണുക്കര അദ്ധ്യക്ഷത വഹിച്ചു. പി.പി രാജൻ, പി.സജിത്ത് കുമാർ, സി.കെ ചന്ദ്രമതി എന്നിവർ സംസാരിച്ചു. പി.പി ചന്ദ്രൻ സ്വാഗതവും പി.ഷനിമ നന്ദിയും പറഞ്ഞു.