കൂട്ടുപുഴയിൽ എം.ഡി.എം.എയുമായി പറശ്ശിനി റോഡ് സ്വദേശി അറസ്റ്റിൽ

 


ഇരിട്ടി:- കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ മൂന്ന് ഗ്രാമോളം മെത്താംഫെറ്റമിനുമായി യുവാവ് പിടിയിലായി. കയരളം പറശ്ശിനി റോഡിലെ മുഹമ്മദ് സിജാഹ് (32) ആണ് അറസ്റ്റിലായത്. തിരുവനന്തപുരത്തും കണ്ണൂരും ലഹരി കേസുകളിൽ പ്രതിയാണ് സിജാഹ്.

വൈദ്യപരിശോധനക്ക് ശേഷം പ്രതിയെ മട്ടന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.എക്സൈസ് ഇൻസ്പെക്ടർ എസ് ശബരീദാസ്, അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ പി പ്രമോദ്, കെ സി ഷിബു, സിവിൽ എക്‌സൈസ് ഓഫീസർമാരായ റെനിൽ കൃഷ്ണൻ പി പി, സന്ദീപ് ജി ഗണപതിയാടൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

Previous Post Next Post