ചേലേരി യു.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രാദേശിക പരിസ്ഥിതി പഠനയാത്ര നടത്തി


ചേലേരി : ചേലേരി യു.പി സ്കൂൾ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രാദേശിക പരിസ്ഥിതി പഠനയാത്ര നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പാടിക്കുന്ന് സന്ദർശിച്ചു. സ്കൂളിലെ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ ആണ് സീഡ് ക്ലബ്ബിന്റെ യാത്രയിൽ പങ്കെടുത്തത്. മാതൃഭൂമി സീഡ് കോ-ഓർഡിനേറ്റർ വിജിഷ, റിട്ട.ഹെഡ്മാസ്റ്റർ സുരേഷ് ബാബു മാസ്റ്റർ, ഭാസ്കരൻ നണിയൂർ, മുഹമ്മദ് അനീസ്, മുഫീദ് കെ.എം, ധനുഷ.വി, അഞ്ചു, ദയ വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി 

പാരിസ്ഥിതികമായി വളരെയധികം പ്രാധാന്യമുള്ള ഈ പ്രദേശത്ത് സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഭൂപ്രകൃതിയുടെ സ്വാഭാവിക അവസ്ഥയെ തകിടം മരിക്കുന്നുണ്ട്. വള്ളിപ്പടർപ്പുകൾ നിറഞ്ഞ സ്വാഭാവിക ഗുഹയും ഒരിക്കലും വറ്റാത്ത നീരുറവ യായ പാടീ തീർത്ഥവും സംരക്ഷിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു.

ഒരു നാടിന്റെ നീർ സംഭരണിയായ സമുദ്രനിരപ്പിൽ നിന്നും 200 അടി സ്ഥിതി ചെയ്യുന്ന  പാറകൾ നിറഞ്ഞ പാടിക്കുന്നിൽ മഴക്കാലത്ത് പാറകൾക്കുള്ളിൽ ജലം ശേഖരിച്ച് ചെറുനീരുറവയിലൂടെ ഒരു പ്രദേശത്തെ ആകെ ജലസമൃദ്ധമാകുന്നതാണ്. യാത്രയിലൂടെ വിദ്യാർത്ഥികൾക്ക് പാറക്കുളം, പാടിതീർത്ഥം തുടങ്ങിയ സ്ഥലങ്ങളും വിവിധ ഇനം സസ്യങ്ങൾ, പൂമ്പാറ്റകൾ, പക്ഷികൾ എന്നിവയെ കാണാനും തിരിച്ചറിയാനും സാധിച്ചു. യാത്രയുടെ ഭാഗമായി കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് ശേഖരണ കേന്ദ്രം, നെയ്ത്തുശാല എന്നിവയും സന്ദർശിച്ചു.






Previous Post Next Post