മലപ്പട്ടം :- അടുവാപ്പുറം എ കുഞ്ഞികണ്ണൻ സ്മാരക ഗ്രന്ഥാലയം, ചേതനായോഗ ശ്രീകണ്ഠപുരം ഏരിയ കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചേതന യോഗ ജില്ലാ കമ്മിറ്റിയംഗം എം.രാമചന്ദ്രൻ യോഗ ക്ലാസ് നയിച്ചു. പി.വിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വി.വി തമ്പാൻ അധ്യക്ഷത വഹിച്ചു എ.കെ സതി, വൃന്ദ ചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് യോഗ പ്രദർശനവും യോഗ ഡാൻസും നടന്നു.