ചേലേരിമുക്ക്‌ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റി ഉന്നത വിജയികളെ അനുമോദിച്ചു


ചേലേരിമുക്ക്‌ :- ചേലേരിമുക്ക്‌ മുഹമ്മദ് അബ്ദുറഹ്മാൻ സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയികളെ അനുമോദിച്ചു. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ഡോ: ഫിലോമിന ടീച്ചർ വിജയികൾക്കുള്ള മൊമൻ്റോ നൽകി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡണ്ട് വിജേഷ്.ടി അദ്ധ്യക്ഷത വഹിച്ചു.

മുൻ എക്സൈസ് ഓഫീസർ എ.പി രാജീവൻ ബോധവൽക്കരണ ക്ലാസ് എടുത്തു. കെ.എം ശിവദാസൻ, പി  കെ രഘുനാഥ്, കെ.മുരളീധരൻ മാസ്റ്റർ, ടി.പി സുമേഷ്, കൊയിലേരിയൻ ദാമോദരൻ, ജനാർദ്ധനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സെക്രട്ടറി അഖിലേഷ് എം.സി സ്വാഗതവും വേലായുധൻ.പി നന്ദിയും പറഞ്ഞു.



Previous Post Next Post