ചെങ്ങളായി ഗ്രാമപഞ്ചായത്ത്‌ തല അംഗൻവാടി പ്രവേശനോത്സവം കൈതക്കടവ് അംഗൻവാടിയിൽ നടന്നു


ചെങ്ങളായി :- ചെങ്ങളായി ഗ്രാമപഞ്ചായത്ത്‌ തല അംഗൻവാടി പ്രവേശനോത്സവം കൈതക്കടവ് അംഗൻവാടിയിൽ വെച്ച് നടന്നു. വാർഡ് മെമ്പർ അബ്‌ദുൾ സത്താറിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.പി മോഹനൻ ഉദ്ഘാടനം നിർവഹിച്ചു. 

അംഗൻവാടിയിൽ പ്രവേശനം നേടിയ കുട്ടികൾക്ക് യൂണിഫോമും പ്രവേശനോത്സവ കിറ്റും ചടങ്ങിൽ വിതരണം ചെയ്തു. ഗണേശൻ കെ.കെ ആശംസ അർപ്പിച്ചു സംസാരിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ പ്രജിന പി.വി സ്വാഗതവും അംഗൻവാടി വർക്കർ ശ്രീജ വി.വി നന്ദിയും പറഞ്ഞു.

Previous Post Next Post