കൊളച്ചേരിപ്പറമ്പ് :- കൊളച്ചേരിപ്പറമ്പിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നതായി നാട്ടുകാർ. ആലുംകുണ്ട് മുത്തപ്പൻ ക്ഷേത്രത്തിന് സമീപം കൂട്ടത്തോടെയെത്തുന്ന തെരുവ്നായകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീക്ഷണിയാക്കുകയാണ്.
ദിവസേന നിരവധി യാത്രക്കാരാണ് കാൽനടയായും വാഹനത്തിലും ഇതുവഴി കടന്നു പോകുന്നത്. അധികൃതർ ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.