കമ്പിൽ അക്ഷര കോളേജിൽ പരിസ്ഥിതിദിനം ആചരിച്ചു


കമ്പിൽ :- അക്ഷര കോളേജ് ഗ്രീൻ ക്ലബിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പ്ലാസ്റ്റിക്ക് വിമുക്ത ലോകത്തിനായി ഒരുമിച്ചു പ്രവർത്തിക്കുമെന്ന് വിദ്യാർത്ഥികളും അധ്യാപകരും പ്രതിജ്ഞ ചെയ്തു. 

പ്രിൻസിപ്പാൾ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിശ്വഭാരതി കോളേജ് പ്രിൻസിപ്പാൾ സി.എം ശശിധരൻ, ബ്രെയിൻ വേവ് എഡുക്കേഷൻ ഡയറക്ടർ ടി.സജീവൻ, പി.പി സീത, പി.രമ്യ എന്നിവർ ആശംസയർപ്പിച്ചു.

Previous Post Next Post