തിരുവനന്തപുരം :- പഠനത്തിൽ മുന്നിൽ നിൽക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരമൊരുക്കാൻ മമ്മൂട്ടിയുടെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ആവിഷ്കരിച്ച വിദ്യാമൃതം സൗജന്യ വിദ്യാഭ്യാസ പദ്ധതിക്കു തുടക്കമായി. മമ്മൂട്ടി തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ ഉദ്ഘാടനവിവരം പങ്കുവെച്ചു.
ഗവർണർ രാജേന്ദ്ര ആർലേക്കർ പദ്ധതി ഉദ്ഘാടനം ചെയ്തു. ലോഗോ ഗവർണറിൽ നിന്ന് കെയർ ആൻഡ് ഷെയർ ഇൻ്റർ നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ ഏറ്റുവാങ്ങി. എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഉന്നതവിജയം നേടിയ നിർധനരായ വിദ്യാർഥികൾക്കായി എംജിഎം ഗ്രൂപ്പുമായി ചേർന്നാണ് പദ്ധതിക്കു തുടക്കമിടുന്നത്. എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിൻ്റെ തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ പ്രവർത്തിക്കുന്ന വിവിധ എൻജിനീയറിങ്, പോളിടെക്നിക്, ഫാർമസി, കോളേജുകളിലെ കോഴ്സുകളിലേക്കും ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിവിധ കോഴ്സുകളിലേക്കുമാണ് പ്രവേശനം.
ഈ വർഷം 250 വിദ്യാർഥികൾക്കാണ് അവസരം. 200 വിദ്യാർ ഥികൾക്ക് എംജിഎം ഗ്രൂപ്പിന്റെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ പഠനത്തിന് അവസരമൊരുക്കും. കെയർ ആൻഡ് ഷെയർ ഇൻ്റർനാഷണൽ ചെയർമാൻ കെ.മുരളീധരൻ എസ്എഫ്സി, എംജിഎം ഗ്രൂപ്പ് ഓഫ് കോളേജസ് എക്സിക്യുട്ടീവ് ഡയറക്ടർ എച്ച്.