തളിപ്പറമ്പ് :- മുയ്യം റോഡിൽ ഭ്രാന്തൻ കുന്നിൽ മതിൽ തകർന്ന് വീണ് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. കൂനം സ്വദേശി സുനേഷ് പി.പിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുനേഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്.