തളിപ്പറമ്പ് :- കോടല്ലൂർ കോൾതുരുത്തി റോഡിൽ മൂസാൻകുന്നിൽ കുറ്റൻ പാറക്കല്ല് ഇടിഞ്ഞ് വീണു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു.
ഇന്ന് ചൊവാഴ്ച രാവിലെയോടെയാണ് റോഡിലേക്ക് കൂറ്റൻപാറക്കല്ല് വീണത്. പാറക്കല്ല് വീഴുന്നതിന്റെ മിനുട്ടുകൾക്ക് മുന്നെയാണ് അതുവഴി സ്കൂൾ ബസ് കടന്നുപോയത്.