KSSPU കൊളച്ചേരി യൂണിറ്റും വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയവും സംയുക്തമായി ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു


കൊളച്ചേരി :- KSSPU കൊളച്ചേരി യൂണിറ്റും വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയവും സംയുക്തമായി ലഹരിമുക്ത ബോധവൽക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. KSSPU ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് കെ.വി യശോദ ടീച്ചർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡണ്ട് വി.വി വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു.

റിട്ട.അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രഭാത് വായനശാല പ്രസിഡണ്ട് വിനോദ് തായക്കര, കെ.ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. സാംസ്ക്കാരിക സമിതി കൺവീനർ പി.ശശിധരൻ മാസ്റ്റർ സ്വാഗതവും ടി.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.

Previous Post Next Post