'കണ്ണൂരിലേക്ക് പോകുന്നുണ്ടോ, കയ്യിൽ വടികരുതിക്കോളൂ' ; നായപ്പേടി മാറാതെ കണ്ണൂർ ടൗൺ, ഇന്നും നിരവധിപ്പേരെ തെരുവ്നായ ആക്രമിച്ചു


കണ്ണൂർ :- കണ്ണൂർ നഗരത്തിലെത്തുന്നവർ ഇപ്പോൾ കയ്യിൽ വടി കരുതേണ്ട അവസ്ഥയിലാണ്. ഇന്നലത്തെ തെരുവ്നായ ആക്രമണത്തിന് പിന്നാലെ ഇന്നും കണ്ണൂരിൽ തെരുവ് നായ്ക്കളുടെ വിളയാട്ടം തുടരുകയാണ്. ഇന്ന് 11 ഓളം പേരെയാണ് നായ കടിച്ചത്. വടിയുമായാണ് പലരും കണ്ണൂർ നഗരത്തിലുടെ നടക്കുന്നത്. കാൽനടയാത്രക്കാർക്ക് പുറമെ ഇരുചക്ര വാഹന യാത്രക്കാരും നായപ്പേടിയിലാണ്.

കഴിഞ്ഞ ദിവസം 56 പേർക്കാണ് തെരുവ് നായ്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. പ്ലാസ, SBI, ബസ്റ്റാൻഡ് ഭാഗങ്ങളിലാണ് നായ നിരവധി പേരെ കടിച്ചത്. ഷോപ്പിലെ ജീവനക്കാർ, ടൗണിൽ എത്തുന്ന യാത്രക്കാർ, തുടങ്ങി നിരവധി പേരെയാണ് തെരുവ് നായ്ക്കൾ കടിച്ചത്. കണ്ണൂർ നഗരത്തിൽ എത്തുന്ന യാത്രക്കാർ ഇപ്പോൾ ഭീതിയിലായിരിക്കുകയാണ്. 

അതേസമയം ജില്ലാ പഞ്ചായത്ത് എ.ബി.സി ജീവനക്കാരെത്തി കണ്ണൂർ നഗരത്തിൽ നിന്നും ഇന്ന് 5 നായകളെ പിടികൂടിയിട്ടുണ്ട്. പൊതുജനങ്ങൾക്ക് ഭീഷണിയായി തുടരുന്ന മറ്റ് തെരുവ്നായ്ക്കളെയും പിടികൂടാനുള്ള ശ്രമത്തിലാണ് അധികൃതർ.



Previous Post Next Post