കണ്ണൂർ :- ഗ്രാമീണ കലാസമിതികൾക്ക് പ്രവർത്തന ഗ്രാൻ്റ് അനുവദിക്കണമെന്ന് കേന്ദ്ര കലാസമിതി കണ്ണൂർ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.
കണ്ണൂർ എൻജിഒ ബിൽഡിംഗിൽ നടന്ന കൺവെൻഷൻ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്തു. ടി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. അക്കാദമി അംഗം രാജ്കുമാർ നീലേശ്വരം സംസാരിച്ചു. യു.ജനാർദ്ദനൻ സ്വാഗതവും ശ്രീധരൻ സംഘമിത്ര നന്ദിയും പറഞ്ഞു.
ഭാരവാഹികൾ
പ്രസിഡൻ്റ് : ടി.വേണുഗോപാലൻ പാപ്പിനിശേരി
വൈസ് പ്രസിഡൻ്റ് : പി.പുഷ്ജൻ മലപ്പട്ടം
സെക്രട്ടറി : ശ്രീധരൻ സംഘമിത്ര
ജോ:സെക്രട്ടറി : ഇ.മോഹനൻ കുറ്റിക്കോൽ