കമ്പിൽ :- സംഘമിത്ര കലാ സാംസ്കാരിക കേന്ദ്രം, വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ SSLC, +2 പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർഥികളെയും കമ്പിൽ എ.എൽ.പി സ്കൂളിൽ നിന്നും LSSനേടിയ വിദ്യാർഥികളെയും അനുമോദിച്ചു.
മയ്യിൽ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകൻ കെ.സി ഹരീഷ് ഉദ്ഘാടനം ചെയ്തു. ശ്രീധരൻ സംഘമിത്ര അധ്യക്ഷത വഹിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ ജോയിന്റ് രജിസ്ട്രാർ എം.രാമചന്ദ്രൻ, കെ.സി രമേശൻ, കെ.വി ഹനീഫ, എ.കൃഷ്ണൻ, എം.പി രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു. എം.പി രാജീവൻ സ്വാഗതവും പി.സന്തോഷ് നന്ദിയും പറഞ്ഞു.