കൊളച്ചേരി :- കൊളച്ചേരി ഊട്ടുപുറം ഒഴലൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിനവും നിറമാലയും നാളെ ജൂൺ 3 ചൊവ്വാഴ്ച തന്ത്രി ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ നടക്കും.
രാവിലെ ഗണപതി ഹവനം, അഭിഷേകം, ഉഷ:പൂജ, നവകം, ശ്രീഭൂതബലി, ഉച്ചപൂജ. വൈകുന്നേരം 6.30 ന് ദീപാരാധന, നിറമാല, അത്താഴപൂജ, പ്രസാദവിതരണം. ഉച്ചയ്ക്ക് 1 മണിക്ക് അന്നദാനം ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ പ്രധാന വഴിപാട് ലക്ഷ്മിനാരായണ പൂജയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.