മയ്യിൽ :- വള്ളിയോട്ട് ജയകേരള വായനശാലയുടെ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുത്ത കലാകാരൻമാർക്ക് വി.വി കണ്ണൻ സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദനം നൽകി.
നാദം മുരളി ഉദ്ഘാടനം ചെയ്തു. ഐ.വിവേക് ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ എം.വി ഓമന, ഡോ: കെ.രാജഗോപാലൻ, ഇ.പി രാജൻ, കെ.പി നാരായണൻ എന്നിവർ ആശംസയർപ്പിച്ചു. കലാസമിതി സെക്രട്ടറി വി.വി അജീന്ദ്രൻ സ്വാഗതവും സി.വി വിജയശ്രീ നന്ദിയും പറഞ്ഞു.