വെൽഫെയർ പാർട്ടി കാരയാപ്പ് വാർഡ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു


ചേലേരി :-  വെൽഫെയർ പാർട്ടി കാരയാപ്പ് വാർഡ് കമ്മിറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു. ഐ എ ടി ജെ ഇ ഇ പരീക്ഷയിൽ ദേശീയ തലത്തിൽ 5209 റാങ്ക് നേടിയ മുവഹിദ് മുനീറിനെയും പ്ലസ് വൺ സയൻസ് പരീക്ഷയിൽ 520- ൽ 519 മാർക്ക് നേടിയ എ വി ജാസിയയെയും അനുമോദിച്ചു. വെൽഫെയർ പാർട്ടി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ്‌ നൗഷാദ് ചേലേരി മൊമെന്റോ കൈമാറി. 

വെൽഫെയർ പാർട്ടി കൊളച്ചേരി പഞ്ചായത്ത്‌ സെക്രട്ടറി മുഹമ്മദ്‌ എം.വി, കാരയാപ്പ് വാർഡ് ഭാരവാഗികളായ ജുബൈന വി.എൻ, ആത്വിഫ എ.വി, നൂഞ്ഞേരി വാർഡ് ഭാരവാഹികളായ അനീഷ് പാലച്ചാൽ, ഹാഷിം പി.വി, അബ്ദുള്ള, അക്ഷര എന്നിവർ സംസാരിച്ചു. നൂറുദ്ധീൻ പി.വി സ്വാഗതവും അഹമ്മദ് നശൂർ നന്ദിയും പറഞ്ഞു.

Previous Post Next Post