മലപ്പട്ടം :- അടുവാപ്പുറം എ കുഞ്ഞിക്കണ്ണൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. വിജ്ഞാന കേരളം കണ്ണൂർ ജില്ലാ കോർഡിനേറ്റർ ഡോ: എം.സുർജിത്ത് ഉദ്ഘാടനം ചെയ്തു
ഗ്രന്ഥാലയം പ്രസിഡണ്ട് വി.വി തമ്പാൻ അധ്യക്ഷത വഹിച്ചു. മലപ്പട്ടം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ.ചന്ദ്രൻ മാസ്റ്റർ, കെ.നാരായണൻ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം സെക്രട്ടറി എം.എം സജിത്ത് സ്വാഗതവും എൽ.എം ഷനിൽ നന്ദിയും പറഞ്ഞു.