കൊളച്ചേരി എ.യു.പി സ്കൂൾ പ്രവേശനോത്സവവും പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനവും നടത്തി


കൊളച്ചേരി :- എ.യു.പി സ്കൂൾ 2025- 26 വർഷത്തെ പ്രവേശനോത്സവവും പുതിയ ബ്ലോക്കിന്റെ കെട്ടിട ഉദ്ഘാടനവും കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.സജ്മ നിർവഹിച്ചു. ഒന്നാം ക്ലാസിൽ പ്രവേശനം നേടിയ കുട്ടികൾക്ക് പഠനോപകരണ കിറ്റ് വിതരണവും നടത്തി.

വാർഡ് മെമ്പർ സമീറ അധ്യക്ഷത വഹിച്ചു. മുൻ അധ്യാപകൻ വിജയൻ മാസ്റ്റർ സ്കൂളിലേക്ക് മലയാള മനോരമ പത്രംനൽകി. SRG കൺവീനർ സുജാത ടീച്ചർ, അധ്യാപകൻ എം.അബ്ദുള്ള, പി.ടി.എ പ്രസിഡൻ്റ് രേഷ്മ.പി ആശംസയർപ്പിച്ചു.  ഹെഡ്മിസ്ട്രസ് എം.താരാമണി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.നിഷ ടീച്ചർ നന്ദിയും പറഞ്ഞു.








Previous Post Next Post