ചെറുപഴശ്ശി കണ്ണോത്ത് മുക്കിൽ കട കത്തി നശിച്ചു

 



മയ്യിൽ:- ചെറുപഴശ്ശി കണ്ണോത്ത് മുക്കിൽ കപ്പള്ളി മോഹനന്റെ ഉടമസ്ഥതയിലുള്ള പലചരക്ക് കട കത്തി നശിച്ചു.ഇന്ന് പുലർച്ചയോടെയാണ് സംഭവം. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപ്പിടുത്തം ഉണ്ടായതെന്നാണ് നിഗമനം. സമീപത്തെ അക്ഷയ കേന്ദ്രത്തിനും നാശമുണ്ടായി.

മയ്യിൽ ഗ്രാമ പഞ്ചായത്ത്, വില്ലേജ് അധികാരികളും വ്യാപാരി വ്യവസായി സമിതി മയ്യിൽ ഏരിയ സെക്രട്ടറി പി പി ബാലകൃഷ്ണൻ, പ്രസിഡണ്ട് ഉല്ലാസൻ പി, എസ് രാജേഷ്, എം എം ഗിരീശൻ, പി ഷിനോയ്, ഡി ഉമേഷന്‍ തുടങ്ങിയവരും സംഭവ സ്ഥലം സന്ദർശിച്ചു.


Previous Post Next Post