INL നാറാത്ത് പഞ്ചായത്ത് കമ്മിറ്റി മെമ്പർഷിപ്പ് നൽകി


കണ്ണാടിപ്പറമ്പ്  :- നാറാത്ത് പഞ്ചായത്ത് ഐ എൻ എൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുതുതായി പാർട്ടിയിൽ ചേർന്ന കെ.പി യൂസുഫിന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് സംസ്ഥാന വർക്കിംഗ് കമ്മറ്റിയംഗം സിറാജ് തയ്യിൽ തുടക്കംകുറിച്ചു. 

ഐ എൻ എൽ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള സാഹിബ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.കെ മുഹമ്മദ് പാട്ടയം, മുസ്തഫ കാട്ടാമ്പള്ളി മണ്ഡലം പ്രസിഡന്റ്  സുബീർ കക്കാട് എന്നിവർ സംസാരിച്ചു. കെ.ടി അബ്ദുർ വഹാബ് സ്വാഗതവും മൺസൂർ നന്ദിയും പറഞ്ഞു.

Previous Post Next Post