കണ്ണാടിപ്പറമ്പ് :- കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്തിന്റെ മുഖ്യ ശിൽപിയും സ്ഥാപക പ്രസിഡൻ്റും കോളേജ് പ്രിൻസിപ്പലും ജില്ലാ നാഇബ് ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങളുടെ പതിനൊന്നാം വഫാത്ത് വാർഷികം അനുസ്മരണവും പ്രാർഥനാ സംഗമവും ജൂലൈ 15 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഹസനാത്ത് കാമ്പസിൽ നടക്കും.
ശൈഖുനാ പി.പി ഉമർ മുസ്ലിയാർ, സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ, സയ്യിദ് അലി ബാഅലവി തങ്ങൾ, സയ്യിദ് പൂക്കോയ തങ്ങൾ തിരൂർ, അബ്ദുർ റഹ്മാൻ കല്ലായി, അഡ്വ.സൈനുദീൻ, അഡ്വ.അബ്ദുൽ കരീം ചേലേരി തുടങ്ങി പ്രമുഖർ പങ്കെടുക്കും.