കമ്പിൽ :- ഭാരതീയ ചികിത്സാ വകുപ്പ്, ആയുഷ് PHC ആയുർവേദം കൊളച്ചേരി പഞ്ചായത്ത്, സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം കമ്പിൽ, സംഘമിത്ര വായനശാല & ഗ്രന്ഥാലയം ചെറുക്കുന്ന് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ജൂലൈ 27 ഞായറാഴ്ച ചെറുക്കുന്ന് സംഘമിത്ര വായനശാല ഹാളിൽ നടക്കും.
സൗജന്യ പകർച്ചവ്യാധി മെഡിക്കൽ ക്യാമ്പ്, പൊതുവായ ചികിത്സാ പരിശോധന, മരുന്ന് വിതരണം, സൗജന്യ തുടർ ചികിത്സാ സംവിധാനം എന്നിവ ഉണ്ടായിരിക്കും.