ചട്ടുകപ്പാറ :- അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ (AIDWA) വേശാല വില്ലേജ് സമ്മേളനം ജൂലായ് 19 ന് ചട്ടുകപ്പാറ ബേങ്ക് ഹാളിൽ വെച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി രൂപീകരണ യോഗം മയ്യിൽ ഏരിയ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എം.വി സുശീല ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് വി.വി വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കെ.പ്രിയേഷ് കുമാർ, കെ.രാമചന്ദ്രൻ, സി.നിജിലേഷ് എന്നിവർ സംസാരിച്ചു. വില്ലേജ് സെക്രട്ടറി പി.അജിത സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
ചെയർമാൻ - കെ.രാമചന്ദ്രൻ
വൈസ് ചെയർമാൻ - പി.പി സുരേന്ദ്രൻ
കൺവീനർ - പി.അജിത
ജോയിൻ കൺവീനർ - വി.വി വിജയലക്ഷ്മി