കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പട്ടം യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു


മലപ്പട്ടം :- കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മലപ്പട്ടം യൂണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി ബിജു നിടുവാലൂർ ഉദ്ഘാടനം ചെയ്തു. കെ.കെ കരുണാകരൻ അധ്യക്ഷത വഹിച്ചു. 'ജീവിതശൈലി രോഗങ്ങൾ' എന്ന വിഷയത്തിൽ ഹെൽത്ത് സൂപ്പർ വൈസർ എം.ശശീന്ദ്രൻ ക്ലാസെടുത്തു. 

മലപ്പട്ടം എ കുഞ്ഞിക്കണ്ണൻ സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ജല പരിശോധന ലാബും മലപ്പട്ടത്ത് സ്പോർട്സ് സ്കൂളും തുടങ്ങണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. വത്സരാജൻ മാസ്റ്റർ, കെ.പി ലളിത കുമാരി, കെ.വി രഘുനാഥ്, കെ.പി പ്രേമരാജൻ, ഒ.സി മോഹനൻ, വി.സഹദേവൻ, ഷൈജു, കാർത്യായനി ടീച്ചർ എന്നിവർ സംസാരിച്ചു. കെ.കെ വിജയൻ സ്വാഗതവും എൻ.കെ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 



Previous Post Next Post