വളവിൽചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രാഫി മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും ചടങ്ങിൽ വെച്ച് നടന്നു. എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ശൈലജ തമ്പാൻ ഐ.വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി.
വായനശാല രക്ഷാധികാരി ഒ.വി രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ട് പി.വിനോദ്, വായനശാല സെക്രട്ടറി എം.കെ മനേഷ്, എക്സിക്യൂട്ടീവ് അംഗം പി.കെ രവീന്ദ്രനാഥ് കലാവേദി കൺവീനർ സജിത്ത്.കെ എന്നിവർ സംസാരിച്ചു. മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായ ദേവിക, മനോജ് കമ്പിൽ, യവന റോഷിത് എന്നിവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.