കൊളച്ചേരി സർവീസ് സഹകരണ ബേങ്കിന്റെ നേതൃത്വത്തിൽ ഉന്നതവിജയികൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നാളെ


ചേലേരി :- കൊളച്ചേരി സർവീസ് സഹകരണ ബേങ്ക് 2024-25 വർഷത്തെ SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കൊളച്ചേരി ബാങ്കിലെ എ ക്ലാസ് ഡി ക്ലാസ് മെമ്പർമാരുടെ മക്കൾക്കുള്ള അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നാളെ ജൂലൈ 19 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ബാങ്ക് ഹാളിൽ വെച്ച് നടക്കും. ദേശീയ അധ്യാപക ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത് ഉദ്ഘാടനം ചെയ്യും. 

ബാങ്ക് പ്രസിഡന്റ് പി.കെ രഘുനാഥൻ അധ്യക്ഷത വഹിക്കും. തളിപ്പറമ്പ് അസിസ്റ്റന്റ് രജിസ്ട്രാർ ജനറൽ കെ.വി പവിത്രൻ ക്യാഷ് അവാർഡ് വിതരണം നിർവ്വഹിക്കും. അഡ്വ. നജ്മ തബ്ഷീറ മുഖ്യപ്രഭാഷണം നടത്തും. റിട്ടയേർഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എ.പി രാജീവൻ ബോധവൽക്കരണ ക്ലാസ് എടുക്കും.

Previous Post Next Post