മയ്യിൽ:- കാർഗിൽ വിജയ് ദിവസ് ആഘോഷ ഭാഗമായി ലയൺസ് ക്ലബ് മയ്യിൽ കാർഗിൽ വിജയ ദിനാചരണം നടത്തി. മയ്യിൽ ബസ് സ്റ്റാൻഡിന് സമീപത്തെ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രവും പുഷ്പാർച്ചനയും നടത്തി.
ക്ലബ് വൈസ് പ്രസിഡന്റ് സി കെ പ്രേമരാജന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ എ കെ രാജ് മോഹൻ, കെ സി സുഭാഷ്, ടി വി രാധാകൃഷ്ണൻ, ബാബു പണ്ണേരി, ശിവരാമൻ, സി സി ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് മധുര വിതരണവും നടന്നു.