കൊളച്ചേരി :- മുൻമുഖ്യമന്ത്രി,കേന്ദ്രമന്ത്രി , കോൺഗ്രസ്സിൻ്റെ പ്രമുഖ ദേശീയ നേതാവുമായ കെ.കരുണാകരൻ്റെ 117ാം ജന്മദിനം കൊളച്ചേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയോടും അനുസ്മരണ ചടങ്ങുകളോടും കൂടി ആചരിച്ചു.
കമ്പിൽ MN ചേലേരി മന്ദിരത്തിൽ നടന്ന പുഷ്പാർച്ചനക്ക് മണ്ഡലം പ്രസിഡണ്ട് ടി.പി സുമേഷ്, സി.ശ്രീധരൻ മാസ്റ്റർ, കെ.പി മുസ്തഫ, എം.ടി അനീഷ്, കെ.വത്സൻ, പി.പി ശാദുലി എം.പി ചന്ദന, എം.ടി അനില, എ.ഭാസ്കരൻ, നസീർ പി.കെ, ബാബു തുടങ്ങിയവർ നേതൃത്വം നൽകി. ടി.പി സുമേഷ് അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു.