കെ.സി വിജയന്‍ ഡി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

   



തളിപ്പറമ്പ്:- ഡി.സി.സി ജന.സെക്രട്ടെറി കെ.സി വിജയന്‍ സ്ഥാനം രാജിവെച്ചു. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനെക്കുറിച്ച് ശ്രീകണ്ഠപുരം ലീഡേഴ്‌സ് ഗ്രൂപ്പില്‍ നടത്തിയ രൂക്ഷമായ വിമര്‍ശനം വിവാദമായതിനെ തുടര്‍ന്നാണ് രാജി. 

57 വര്‍ഷമായി കോൺഗ്രസില്‍ പ്രവര്‍ത്തിച്ചുവരുന്ന തനിക്ക് കണ്ണൂര്‍ ജില്ലയില്‍ മാത്രം 44 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുണ്ട്. ലീഡേഴ്‌സ് ഗ്രൂപ്പില്‍ തന്നെ അപമാനപ്പെടുത്തി പോസ്റ്റ് ഇട്ടതിനാണ് പ്രതികരിച്ചത്. 

ഇപ്പോഴും സമൂഹമാധ്യമങ്ങള്‍ വഴി തന്നെ അപമാനിക്കുന്നതിനെതിരെയാണ് രാജിവെക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫിന് നല്‍കിയ രാജിക്കത്തില്‍ പറയുന്നു.

Previous Post Next Post