മുംബൈ :- റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെ വിവിധ സേവനങ്ങൾ ഏകോപിപ്പിച്ച് പുതിയ സൂപ്പർ ആപ്പ് എത്തി.'സ്വറെയിൽ' എന്ന പേരിൽ പരീക്ഷണാടി സ്ഥാനത്തിൽ കുറച്ചുപേർക്ക് ലഭ്യ മാക്കിയിരുന്ന മൊബൈൽ ആപ്പാണ് 'റെയിൽവൺ' എന്ന പേരിൽ എല്ലാവർക്കുമായി അവതരിപ്പിച്ചിരിക്കുന്നത്.
റിസർവേഷനുള്ളതും ഇല്ലാത്ത തുമായ ടിക്കറ്റ് ബുക്കിങ്, പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിങ്, പിഎൻആർ സ്റ്റാറ്റസ്, കോച്ച് നില, ട്രെയിനിൽ നിന്ന് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനം എന്നിവയെല്ലാം ഇതിൽ കോർത്തിണക്കിയിട്ടുണ്ട്.