മുണ്ടേരി :- 2025-26 അധ്യയന വർഷത്തിൽ എസ്.കെ.എസ്.ബി.വി മുണ്ടേരി റെയ്ഞ്ച് നടത്തിയ ബെസ്റ്റ് യൂണിറ്റ് അവാർഡായ വരക്കൽ മുല്ലക്കോയ തങ്ങൾ അവാർഡ് നൂറുൽ ഹുദാ തണ്ടപ്പുറം മദ്രസക്ക് ലഭിച്ചു. 16.3% പ്രവർത്തനങ്ങളോടെയാണ് ഒന്നാം സ്ഥാനം ലഭിച്ചത്.
എസ്.കെ.എസ്.ബി.വി ജില്ലാ കൺവീനർ സഹദ് മാസ്റ്റർ വാരംകടവാണ് വിജയികളെ പ്രഖ്യാപിച്ചത്. മൂന്നു മാസ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ് ഓൺലൈൻ പോർട്ടലിൽ നൽകപ്പെട്ട വിവരങ്ങൾ ക്ലാരിഫൈ ചെയ്തു ഉറപ്പ് വരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഞ്ച് കമ്മിറ്റി പ്രഖ്യാപിച്ചത്. 14.9% നേടി മബാദി ഉൽ ഉലൂം ബ്രാഞ്ച് കൈപ്പക്കയിൽ മദ്രസക്കാണ് രണ്ടാം സ്ഥാനം.