കമ്പിൽ :- ഇന്ന് രാവിലെയുണ്ടായ ശക്തമായ മഴയിൽ കമ്പിൽ പാട്ടയത്ത് മതിൽ ഇടിഞ്ഞുവീണ് ഒരു വീടിന് നാശനഷ്ടം സംഭവിച്ചു. സംഭവസമയത്ത് വീട്ടിൽ ആരും ഇല്ലാത്തിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
സംഭവവിവരം അറിഞ്ഞതിനെ തുടർന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി ഷമീമ, വാർഡ് മെമ്പർ പി. പി റിസ്വാന എന്നിവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിക്കുകയും ചെയ്തു.



