അധ്യാപകർക്കെതിരായ ലഹരിക്കേസ് ; അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്


കോഴിക്കോട് :- കോഴിക്കോട് പേരാമ്പ്ര ബിആർസിയിലെ അധ്യാപകർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. നാലംഗ സമിതിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തി. എസ് എസ് കെ സ്റ്റേറ്റ് അഡീഷണൽ പ്രോജക്‌ട് ഡയറക്ടർ എ കെ ഷൈൻമോനാണ് അന്വേഷണ ചുമതല. പേരാമ്പ്ര ബിആർസിയിലും സമീപ ബിആർസികളിലും സമിതി അന്വേഷണം നടത്തും. അടിയന്തരമായി അന്വേഷണ റിപ്പോർട്ട് കൈമാറാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

കേസിൽ പ്രതികളായ കാവ്യ, കീർത്തന, നീഷ്മ എന്നീ അധ്യാപികമാർക്ക് ബിആർസിയിൽ ജോലിയിൽ തുടരാൻ ആരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നടക്കം നാലംഗ സമിതി പരിശോധിക്കും. ലഹരി കേസിൽ പ്രതികളുടെ യുപിഐ അക്കൗണ്ട് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കൂടുതൽ പണം മൂവരുടെയും അക്കൗണ്ടിലേക്ക് അയച്ച ആളുകളെ വിളിച്ചുവരുത്തി അന്വേഷണ സംഘം ചോദ്യം ചെയ്യും.

Previous Post Next Post